ഡല്‍ഹിയില്‍ ഇരുന്ന് പഞ്ചാബ് ഭരിക്കാമെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ കരുതുന്നത്, പക്ഷേ വോട്ടര്‍മാര്‍ സമ്മതിക്കില്ല: ചരണ്‍ജിത്ത് സിംഗ് ഛന്നി

ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് സിങ് മന്നിന് സ്വീകാര്യതയും വിശ്വാസ്യതയും ഇല്ല. ഡല്‍ഹിയില്‍ ഇരുന്ന് പഞ്ചാബ് ഭരിക്കുകയാണ് അരവിന്ദ് കേജ്രിവാളിന്റെ ലക്ഷ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഭഗവന്ത് സിങ് മന്നിന് വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യതയില്ലെന്നും അദ്ദേഹം മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.

നിലവിലെ മുഖ്യമന്ത്രിയായ ഛന്നി ചംകോര്‍ സാഹിബ്, ഭദോര്‍ മണ്ഡലങ്ങളിലാണ് ഇക്കുറി മത്സരിക്കുന്നത്. 2 മണ്ഡലങ്ങളില്‍ രംഗത്തിറക്കിയതിലൂടെ ഛന്നി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന സൂചന പാര്‍ട്ടി നേരത്തേ നല്‍കിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധു – ചന്നി പോര് നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ തവണ പഞ്ചാബ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ഇരുവരെയും ഒപ്പമിരുത്തി വാര്‍ത്താ സമ്മേളനത്തില്‍ ഈ ഭിന്നതയെ പരസ്യമായി ശാസിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. ശക്തി ആപ്പിലൂടെയും കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കിടയിലും അഭിപ്രായം തേടിയ ശേഷമായിരുന്നു പ്രഖ്യാപനം.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്