തെരുവുനായ ആക്രമണം; സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്രം

തെരുവുനായ ആക്രമണത്തിൽ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശവുമായി കേന്ദ്രം. പുതിയ മൃഗ ജനന നിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കുവാനാണ് നിർദേശം.

മൃഗങ്ങളുടെ ജനന നിയന്ത്രണ പരിപാടികൾ, തെരുവുനായ്ക്കളുടെ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ വഴി നടത്താം. എന്ന് പുതിയ വിജ്ഞാപനം പറയുന്നു. തെരുവുനായ ആക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ.

നിലവിൽ പിന്തുടർന്നിരുന്നത് 2001 ലെ നിയമങ്ങളാണ്. എന്നാൽ മൃഗ ജനന നിയന്ത്രണ നിയമങ്ങളിലെ ചട്ടങ്ങളിൽ കഴിഞ്ഞ മാസം കേന്ദ്രം മാറ്റം വരുത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണ് 2023 മാർച്ചിലെ ഈ വിജ്ഞാപനം.

ഇത് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രം നൽകിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര നടപടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ