സി.ബി.ഐയെ കേന്ദ്രം പെട്ടിക്കട ഏജൻസിയാക്കി മാറ്റി, ഇതര സംസ്ഥാനങ്ങളിൽ ചെന്ന് ആരെയും പിടിച്ചുകൊണ്ട് പോകുന്നതാണ് പുതിയ രീതിയെന്ന് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി

സംസ്ഥാന സർക്കാരുകളുടെ അനുവാദമില്ലാതെ കേസ് അന്വേഷണം നടത്താൻ കഴിയില്ലെന്ന സുപ്രീംകോടതി വിധി സ്വാ​ഗതം ചെയ്ത് മഹാരാഷ്ട്ര. എവിടെയും പോയി എന്തും ചെയ്യാനുള്ള പെട്ടിക്കട ഏജൻസിയായി സി.ബി.ഐയെ കേന്ദ്ര സർക്കാർ മാറ്റിയെന്ന് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി അസ്‍ലം ഷെയിഖ് പരിഹസിച്ചു.

കോടതി വിധി സ്വാ​ഗതം ചെയ്യുന്നതായി പറഞ്ഞ മന്ത്രി അസ്‍ലം ഷെയിഖ്, ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ ചെന്ന് ആരെയും പിടിച്ചുകൊണ്ട് പോകുന്നതാണ് സി.ബി.ഐയുടെ പുതിയ രീതിയെന്നും കുറ്റപ്പെടുത്തി.

ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലുള്ള കേസുകളില്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൊവ്വാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഫെഡറൽ സംവിധാനങ്ങൾക്ക് അതിന്റേതായ അധികാരമുണ്ട്. അനുമതിയില്ലാതെ എവിടെയും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള പൊതു സമ്മതി കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങൾ പിൻവലിച്ച തൊട്ടുടനെയാണ് സി.ബി.ഐയെ പ്രതിരോധത്തിലാക്കിയുള്ള കോടതിവിധി വന്നതെന്നുള്ളതും ശ്രദ്ധേയമാണ്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ