ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

ജെഡിഎസ് നേതാവും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗിക വീഡിയോ വിവാദത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസിന്റെ സഹായത്തോടെയാണെന്നും കുമാരസ്വാമി ആരോപിച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുമാരസ്വാമി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടത്തുന്നത് മുഖ്യമന്ത്രിയുടെ സംഘമാണെന്നും കുമാരസ്വാമി ആരോപിച്ചു. ഏപ്രില്‍ 21ന് സംസ്ഥാനത്താകെ അശ്ലീല വീഡിയോ ഉള്‍പ്പെട്ട പെന്‍ഡ്രൈവ് പ്രചരിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥരാണ്. ഇത് സംബന്ധിച്ച് പ്രജ്വലിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് പരാതി നല്‍കിയിരുന്നതായും കുമാരസ്വാമി പറഞ്ഞു.

വീഡിയോയുടെ ഉള്ളടക്കത്തെ താന്‍ ന്യായീകരിക്കുന്നില്ല. കുറ്റവാളി ആരായാലും സംരക്ഷിക്കില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. അതേസമയം രാജ്യം വിട്ട പ്രജ്വലിനെ പിടികൂടാന്‍ എല്ലാ എയര്‍പോര്‍ട്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്. രേവണ്ണ തിരികെ വരാന്‍ തയ്യാറായില്ലെങ്കില്‍ ജര്‍മ്മനിയിലേക്ക് പോകാനും കര്‍ണ്ണാടക പൊലീസ് ആലോചിക്കുന്നുണ്ട്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി