ബന്ദില്‍ കര്‍ണാടകയ്ക്ക് നഷ്ടം 1000 കോടി; കാവേരിയില്‍ വീണ്ടും തിരിച്ചടി; 3000 ഘനഅടി വെള്ളം തമിഴ്നാടിന് നല്‍കാന്‍ നിര്‍ദേശം; സ്റ്റാലിനെ കത്തിച്ച് കന്നഡികര്‍

കാവേരി നദീജല തര്‍ക്കത്തില്‍ ബന്ദും ഹര്‍ത്താലും നടത്തിയിട്ട് ഫലമില്ല. കര്‍ണാടകയ്ക്കു വീണ്ടും തിരിച്ചടി. അടുത്തമാസം 15 വരെ കാവേരിയില്‍നിന്ന് 3000 ഘനഅടി വെള്ളം കൂടി തമിഴ്നാടിനു നല്‍കാന്‍ കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിട്ടി(സി.ഡബ്ല്യു.എം.എ) ഉത്തരവിട്ടു.

നാല് റിസര്‍വോയറുകളിലും നിലവില്‍ സ്വന്തം ആവശ്യത്തിനുപോലും വെള്ളമില്ലെന്നു കര്‍ണാടക വാദിച്ചെങ്കിലും അതോറിറ്റി ഇത് തള്ളുകയായിരുന്നു. 12,500 ഘന അടി വെള്ളമാണ് ദിവസവും തമിഴ്നാട് ആവശ്യപ്പെട്ടത്.

കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിക്കനുസരിച്ച് വെള്ളം അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു തള്ളിയാണ് കാവേരിയില്‍നിന്ന് 3000 ഘടഅടി വെള്ളം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്ന് ഇന്നലെ നടന്ന ബന്ദില്‍ കര്‍ണാടകയുടെ വ്യാപാര മേഖലയില്‍ 1000 കോടിയില്‍ അധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നതും വാഹനങ്ങള്‍ സര്‍വീസ് നടത്താത്തലും സര്‍ക്കാര്‍ ഓഫീസുകള്‍ പോലും തുറക്കാത്തതും നഷ്ടം ഇരട്ടിയാക്കിയിട്ടുണ്ട്. ഐടി ഹബ്ബായ ബെംഗളൂരുവിനെ പൂര്‍ണമായും ബന്ദ് ബാധിച്ചു. ഇതാണ് ശതകോടികളുടെ നഷ്ടത്തിലേക്ക് കര്‍ണാടകയെ നയിച്ചത്്. ബന്ദിലും ഹര്‍ത്താലിലും

ജനജീവിതം സ്തംഭിച്ചു. തെക്കന്‍ ജില്ലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. ബന്ദിനെത്തുടര്‍ന്ന് മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ബംഗലൂരു വിമാനത്താവളത്തില്‍ നിന്നുള്ള 44 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

ബംഗലൂരുവിലെ വിമാനത്താവളത്തില്‍ നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാന്‍ഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് എയര്‍പോട്ട് അധികൃതര്‍ പറയുന്നത്. യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നു.
ചിക്കമംഗലൂരുവില്‍ പ്രതിഷേധക്കാര്‍ പെട്രോള്‍ പമ്പുകളില്‍ എത്തി പ്രതിഷേധിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയില്‍ റോഡില്‍ കിടന്നും റെയില്‍വേ ട്രാക്ക് ഉപരോധിച്ചും പ്രതിഷേധിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക