വീട്ടുകാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ സൈക്കിള്‍ റിക്ഷയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍

വീട്ടുകാര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെടുത്തി. പഞ്ചാബിലെ ലുധിയാന റിഷി നഗറിലാണ് സംഭവം. സൈക്കിള്‍ റിക്ഷയുമായി എത്തിയ ആള്‍ വീടിന് പുറത്ത് കുടുംബം ഉറങ്ങിക്കിടക്കുന്നതിനു സമീപത്തു നിന്ന്  നിരീക്ഷിക്കുന്നതും സാവകാശം കുട്ടിയെ എടുത്ത് റിക്ഷയില്‍ വെച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും സമീപത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

കുട്ടിയെ എടുത്തതോടെ സമീപത്തു കിടന്ന അമ്മ ഉണര്‍ന്നു ബഹളം വെച്ചു. കുട്ടിയെ സൈക്കിള്‍ റിക്ഷയില്‍ നിന്ന് എടുത്തു മാറ്റി. ഇതോടെ കുട്ടിയുടെ പിതാവും ഉണര്‍ന്നു. ഇതോടെ മോഷ്ടാവ് സൈക്കിള്‍ റിക്ഷയുമായി കടന്നു കളയാന്‍ ശ്രമിക്കുന്നതും പിതാവ് അയാളെ പിന്തുടരുന്നതും വീഡിയോയിലുണ്ട്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു സം​ഭവം .

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി