ജാതി സെന്‍സസ്: നിതീഷിനെ പിന്തുണച്ച് ആര്‍.ജെ.ഡി; തന്ത്രം എന്ന് ബി.ജെ.പി

ജാതി സെന്‍സസ് വിഷയത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് രാഷ്ട്രീയ ജനതാദള്‍ പിന്തുണ വാഗ്ദാനം ചെയ്തു. ”സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ ഞങ്ങള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും അതിന് തയ്യാറാണ്. നിങ്ങള്‍ ഈ വിഷയത്തില്‍ മുന്നോട്ട് പോയി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, ഞങ്ങളുടെ പാര്‍ട്ടിയും തേജസ്വി പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ മഹാസഖ്യവും നിങ്ങളോടൊപ്പം നില്‍ക്കും,” ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ് സിംഗ് പറഞ്ഞു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സര്‍ക്കാരിലെ ബിജെപി മാത്രമാണ് ജാതി സെന്‍സസിനെ ഔദ്യോഗികമായി പിന്തുണക്കാത്തത് . ബിഹാറില്‍ ജാതി സെന്‍സസ് നടത്തുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാന്‍ നിതീഷ് ആസൂത്രണം ചെയ്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസമാണ് നിതീഷ് കാത്തിരുന്നത്.

ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, യൂണിഫോം സിവില്‍ കോഡ്, മുത്തലാഖ്, പൊതുസ്ഥലങ്ങളിലെ നമസ്‌കാര നിരോധനം, ജനസംഖ്യാ നിയന്ത്രണ നയം തുടങ്ങി നിരവധി വിഷയങ്ങളില്‍ ബി.ജെ.പിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ച ജെ.ഡി.യുവിനോട് അടുക്കുന്നതിനുള്ള സന്നദ്ധതയാണ് ആര്‍.ജെ.ഡി വാഗ്ദാനത്തില്‍ തെളിയുന്നത്.

2020ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും പരാജയം ഏറ്റുവാങ്ങി പിന്‍വാതിലിലൂടെ അധികാരത്തിലെത്താനുള്ള ആര്‍ജെഡിയുടെ തന്ത്രമാണ് ഈ നീക്കമെന്ന് ബിജെപി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ