രാജ്യതലസ്ഥാനത്ത് വെടിവെച്ച് കൊന്ന് ലക്ഷങ്ങളുടെ കവര്‍ച്ച; ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാന്‍ തട്ടിയെടുത്തു

രാജ്യതലസ്ഥാനത്ത് വെടിവെച്ച് കൊന്ന് ലക്ഷങ്ങളുടെ കവര്‍ച്ച. ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ച്ചാ സംഘം വെടിയുതിര്‍ത്തത്. എടിഎമ്മുകളി നിറയ്ക്കാനുണ്ടായിരുന്ന പണമാണ് വാനിലുണ്ടായിരുന്നത്.

വസീറാബാദ് ഏരിയയിലെ ഫ്ളൈ ഓവറിന് സമീപമുള്ള ഐസിഐസിഐ എടിഎമ്മിന് സമീപത്തുവെച്ച് അക്രമികള്‍ വാന്‍ തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് വെടിയേല്‍ക്കുന്നത്. വാനിലുണ്ടായിരുന്ന എട്ടരലക്ഷം രൂപ കവര്‍ച്ചക്കാര്‍ കൊള്ളയടിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തല്‍ക്ഷണം മരിച്ചു. ഇന്നു വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.

”ഇന്ന് വൈകുന്നേരം അഞ്ചിന്, ജഗത്പുരി മേല്‍പ്പാലത്തിന് സമീപമുള്ള ഐസിഐസിഐ എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നതിനായി ഒരു ക്യാഷ് വാന്‍ എത്തി. ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കാഷ് വാനിന് ഒപ്പമെത്തിയ സെക്യൂരിറ്റിക്ക് നേരെ വെടിയുതിര്‍ക്കുകയും പണം എടുത്ത് രക്ഷപ്പെടുകയും ചെയ്തു. ഗാര്‍ഡിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് എട്ടു ലക്ഷം രൂപ കൊള്ളയടിച്ചതായി വ്യക്തമായി. പണത്തിന്റെ ലോഗ്ബുക്ക് കൈവശമുള്ളത് വാനിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനാണ്. ഇദേഹം ഇപ്പോള്‍ ആശുപത്രിയിലാണ്. തുടര്‍ന്ന് അദേഹത്തിന്റെ കൈയിരെ രേഖകള്‍ കൂടി പരിശോധിച്ചാലേ നഷ്ടപ്പെട്ടത് എത്രതുകയാണെന്ന് കൃത്യമായി കണക്കാക്കാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി. അക്രമികള്‍ക്കായി ഡല്‍ഹി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം