ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ബിജെപി ഐടി സെല്ലിനെതിരെ കേസെടുത്തു. കർണാടകയിലെ ബിജെപി ഐടി സെല്ലിനെതിരെയാണ് കേസെടുത്തത്. ബെംഗളൂരു ഹൈ ഗ്രൗണ്ട് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോഴൊക്കെ കശ്മീരിൽ ഭീകരാക്രമണം ഉണ്ടാകും എന്നായിരുന്നു ബിജെപി ഐടി സെല്ലിന്റെ പോസ്റ്റ്.
കർണാടക കോൺഗ്രസ് ലീഗൽ യൂണിറ്റ് അധ്യക്ഷൻ ധനഞ്ജയ് ആണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷം പരത്താനും സ്പർദ്ധയുണ്ടാക്കാനും പോസ്റ്റ് കാരണമായെന്നാണ് പരാതി. അതേസമയം രാഹുൽ ഗാന്ധി ഇന്ന് കശ്മീർ സന്ദർശിക്കും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണും.