മതം പറഞ്ഞ് വോട്ട് തേടി; സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചു; കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കര്‍ണാടകയില്‍ മതം പറഞ്ഞ് വോട്ട് തേടിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗളൂരു സൗത്തിലെ എംപിയായ തേജസ്വി സൂര്യക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ബംഗളൂരുവിലെ ജയനഗര്‍ പോലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസ് രജിസ്റ്റര്‍ചെയ്തത്. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രതികരിച്ചു.

ആകെ 28 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ ബംഗളൂരു സൗത്ത് ഉള്‍പ്പെടെ 14 സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ് നടന്നു. ബാക്കിയുള്ള 14 സീറ്റുകളില്‍ മെയ് ഏഴിനാണ് വോട്ടെടുപ്പ്. 2019ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെ 3.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പിച്ചാണ് സൂര്യ ആദ്യമായി പാര്‍ലമെന്റിലെത്തിയത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി