വിമാനയാത്രാ നിരക്ക് നിശ്ചയിക്കുന്നത് നയപരമായ വിഷയം; ഹജ്ജ് യാത്രയ്ക്കുള്ള നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെടില്ല; അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സുപ്രീംകോടതി

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. നിരക്ക് കുറയ്ക്കാനുള്ള നിര്‍ദേശം സുപ്രീംകോടതി നടത്തിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ. സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിരക്ക് കുറക്കാന്‍ നിര്‍ദേശിച്ചാല്‍ വിമാനക്കമ്പനികള്‍ കോഴിക്കോട് ഉപേക്ഷിച്ചേക്കാം, ചിലപ്പോള്‍ സര്‍വിസ് നടത്താതിരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കി. എന്നാല്‍, ഉയര്‍ന്ന നിരക്കിന്റെ കാരണമറിയാന്‍ തീര്‍ഥാടകര്‍ക്ക് അവകാശമുള്ളതിനാല്‍ ഇക്കാര്യം വ്യോമയാന മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

വിമാനയാത്രാ നിരക്ക് നിശ്ചയിക്കുന്നത് നയപരമായ വിഷയമാണ്. കോഴിക്കോടുനിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40,000ത്തോളം രൂപ അധികമായി നല്‍കേണ്ടിവരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് പ്രാദേശിക നേതാവടക്കമുള്ള മലപ്പുറം ജില്ലയില്‍ നിന്നുള്ള ആറുപേര്‍ അഡ്വ. ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ