ആർത്തവ അവധി തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയ പരിധിയിൽ വരുന്നത്; ഹർജി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ആർത്തവ അവധി തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയ പരിധിയിൽ വരുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ മാതൃകാ നയം രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും സംസ്ഥാനങ്ങളുമായും ചർച്ച നടത്തണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഇത്തരം അവധികൾ തൊഴിലുടമക്ക് സ്ത്രീകൾക്ക് ജോലി നൽകാനുളള താൽപര്യം ഇല്ലാതെയാക്കുമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചു.

സ്ത്രീകൾക്ക് ജോലി സ്ഥാപനങ്ങളിൽ നിന്ന് ആർത്തവ അവധി നൽകുന്നതിനായി നയം രൂപീകരിക്കണമെന്ന ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ആർത്തവ അവധിയിൽ നയം രൂപീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇത് വിപരീതഫലം ഉണ്ടാക്കുമെന്നും നയപരമായ കാര്യത്തിൽ ഇടപെടാനില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

ആർത്തവ അവധി നയം രൂപീകരിച്ചാൽ സ്ത്രീകളെ തൊഴിൽ സേനയിൽ കൂടുതൽ പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, മറുവശത്ത് സ്ത്രീകളെ തങ്ങളുടെ തൊഴിൽ ശക്തിയിൽ ഉൾപ്പെടുത്തുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന നയപരമായ തീരുമാനമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതാദ്യമായല്ല സുപ്രീം കോടതി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഫെബ്രുവരിയിൽ, വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും അതത് ജോലിസ്ഥലങ്ങളിൽ ആർത്തവ വേദന അവധി അനുവദിക്കുന്നതിനുള്ള നിയമങ്ങൾ സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളെയും നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ഈ വിഷയം സർക്കാരിൻ്റെ നയ പരിധിയിൽ വരുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളായ ബീഹാറും കേരളവും മാത്രമാണ് നിലവിൽ സ്ത്രീകൾക്ക് ആർത്തവ അവധി നൽകുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 1992-ൽ ലാലു പ്രസാദ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബീഹാർ സ്ത്രീ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി ഏർപ്പെടുത്തി. അടുത്തിടെ, ജനുവരി 19 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ