പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ഡൽഹിയിൽ വീണ്ടും ഏറ്റുമുട്ടൽ

വിവാദമായ പൗരത്വ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനം നടത്തുന്നവർ ഇന്ന് രാവിലെ വടക്കുകിഴക്കൻ ഡൽഹിയിൽ പരസ്പരം ഏറ്റുമുട്ടി. 24 മണിക്കൂറിനുള്ളിൽ രണ്ടാം തവണയാണ് ഇരുകൂട്ടരും തമ്മിൽ അക്രമം ഉണ്ടാവുന്നത്.

അക്രമത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. ചുവന്ന ഷർട്ട് ധരിച്ച ഒരാൾ ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേർക്ക് ഓടിവന്ന് തോക്ക് ചൂണ്ടുന്നത് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാം. പൊലീസ് ഇയാളെ കീഴ്പെടുത്തുന്നതിന് മുമ്പ് ഇയാൾ 8 തവണ വെടിവച്ചു. നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ച ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മൗജ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള കബീർ നഗർ പ്രദേശത്ത് ആരംഭിച്ച ഏറ്റുമുട്ടലിൽ ഇരു കൂട്ടരും പ്രധാന റോഡുകളിലെ കോൺക്രീറ്റ് ഡിവൈഡറിന്റെ കല്ലുകളും കഷണങ്ങളും പരസ്പരം എറിഞ്ഞു. വീഡിയോകളിലൊന്നിലും ആളുകൾ “ജയ് ശ്രീ റാം” മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാം. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ അർദ്ധസൈനിക സേനയെ വിന്യസിച്ചിട്ടുണ്ട്.

Latest Stories

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി