ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള പീഡന പരാതി: യുവതിയുടെ സഹോദരനെയും ഭര്‍ത്താവിനെയും സര്‍വീസില്‍ തിരിച്ചെടുത്തു

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെയും സഹോദരനെയും സര്‍വീസില്‍ തിരച്ചെടുത്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന തരത്തില്‍ ചീഫ് ജസ്റ്റിസ് രംഗത്ത് വന്നതോടെ  , ഇതുമായി ബന്ധപ്പെട്ടാണ് ആരോപണമുന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെയും സഹോദരനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ വിളിച്ചുവെന്ന പരാതിയാണ് യുവതിയുടെ ഭര്‍ത്താവിനെതിരെയുള്ളത്. മോശമായ പെരുമാറ്റം ആരോപിച്ച് 2015- ല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം മറച്ചു വെച്ചുവെന്ന പരാതിയായിരുന്നു ഭര്‍തൃസഹോദരനെതിരെയുണ്ടായിരുന്നത്. ഇരുവരും വകുപ്പുതല നടപടികള്‍ നേരിട്ടു കൊണ്ടിരിക്കെയാണ്, ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണറെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2018 ഡിസംബര്‍ 28- നാണ് ഇരുവരേയും സസ്പെന്റ് ചെയ്തത്. തന്നെ സുപ്രീം കോടതിയിലെ ജോലിയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെയാണ് ഇരുവരേയും സസ്പെന്റ് ചെയ്തതെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ക്കു മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി ആരോപിച്ചിരുന്നു.

2018 ഒക്ടോബര്‍ 10ന് രഞ്ജന്‍ ഗൊഗോയ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഏതു തരത്തിലുള്ള പീഡനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് വളരെ വിശദമായി സത്യവാങ്മൂലത്തില്‍ യുവതി പറഞ്ഞിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ