പതിനെട്ടുകാരനെ കുത്തിയത് 60 തവണ, മൃതദേഹത്തിനരികെ നൃത്തം ചെയ്ത് പ്രതിയായ 16 കാരൻ, കൊല നടത്തിയത് 350 രൂപയ്ക്കായി

18 വയസുകാരനെ വെറും 350 രൂപയ്ക്കുവേണ്ടി കുത്തിക്കൊലപ്പെടുത്തി 16 വയസുകാരന്റെ ക്രൂരത. ചൊവ്വാഴ്‌ച രാത്രി വടക്കുകിഴക്കന്‍ ദില്ലിയിലെ ജന്ത മസ്ദൂർ കോളനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി 18കാരനെ കത്തികൊണ്ട് 60 തവണ കുത്തിയതായാണ് റിപ്പോർട്ട്.

കൃത്യം നടത്തിയ ശേഷം പ്രതി മൃതദേഹത്തിനരികിൽ നൃത്തം ചെയ്തതായും സംഭവസ്ഥലത്തു നിന്നുള്ള സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മില്‍ മുന്‍പരിചയമില്ല. കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷമാണ്, കുത്തിക്കൊലപ്പെടുത്തിയത്. 350 രൂപയാണ് പ്രതിക്ക് കിട്ടിയത്.

മരണം ഉറപ്പാക്കാനായി പല തവണ 18കാരന്‍റെ കഴുത്തില്‍ അക്രമി കുത്തി. മൃതദേഹം കാല്‍ കൊണ്ട് ചവിട്ടിത്തെറിപ്പിക്കാനും ശ്രമിച്ചു. ശേഷം പ്രതി മൃതദേഹത്തിനു മുകളില്‍ കയറിനിന്നു. മൃതദേഹത്തിനരികെ നൃത്തം ചെയ്യുന്നതായി സിസി ടിവിയിൽ കാണാം. തുടർന്ന് മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും ലഭിച്ചു.

ചൊവ്വാഴ്ച രാത്രിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്.കവര്‍ച്ചാ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. കുത്തേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജോയ് ടിർക്കി . ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ