പുൽവാമയിൽ 2019-ൽ നടന്നതിന് സമാനമായ കാർ ബോംബ് ആക്രമണം തടഞ്ഞ് സുരക്ഷാ സേന

ജമ്മു കശ്മീരിലെ പുൽവാമയിൽ ബുധനാഴ്ച രാത്രി ഉണ്ടായേക്കാമായിരുന്ന വൻ കാർ ബോംബ് ആക്രമണത്തെ സുരക്ഷാ സേന തടഞ്ഞു. 20 കിലോയിലധികം സ്ഫോടകവസ്തു (ഐഇഡി) വഹിച്ച വാഹനം സുരക്ഷാ സേന കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം പുൽവാമയിൽ നടന്ന ഭീകരാക്രമണവുമായി ഈ പദ്ധതിക്ക് സമാനതകളുണ്ടായിരുന്നു. ഈ ചാവേർ ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ നിറഞ്ഞ കാർ സിആർ‌പി‌എഫ് കോൺ‌വോയിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള ഒരു വെളുത്ത ഹ്യുണ്ടായ് സാൻട്രോ കാർ ബുധനാഴ്ച രാത്രി ഒരു ചെക്ക് പോയിന്റിൽ നിർത്താൻ സിഗ്നൽ നൽകിയിരുന്നുവെങ്കിലും ചെക്ക് പോയിന്റിൽ എത്തിയപ്പോൾ വേഗത കൂട്ടി കാർ ബാരിക്കേഡിനെ മറികടന്ന് പോകാൻ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.

സുരക്ഷാ സേന വെടിയുതിർത്തു. ഐഇഡി അടങ്ങിയ കാർ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു എന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ആക്രമണ സാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് രഹസ്യാന്വേഷണം ലഭിച്ചു. ഇന്നലെ മുതൽ ഞങ്ങൾ ഐ.ഇ.ഡി സൂക്ഷിച്ച ഒരു വാഹനം തിരയുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.ഇ.ഡിക്കൊപ്പം കാർ പിന്നീട് ബോംബ് നിർമാർജന സംഘം നശിപ്പിച്ചു. വൻ സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ