ബംഗളൂരുവിലെ കൂട്ടബലാത്സംഗം; അക്രമികള്‍ കനാലിലേക്ക് തള്ളിയിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബംഗളൂരുവില്‍ വിദേശ വനിതയും ഹോംസ്റ്റേ ഉടമസ്ഥയും കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നതിന് മുന്‍പ് അക്രമികള്‍ കനാലിലേക്ക് തള്ളിയിട്ട ഒഡിഷ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന്റെ കരയില്‍ നിന്നാണ് ഒഡീഷ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.

യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഹംപി സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലേയുള്ള കൊപ്പലിലാണ് ഇസ്രയേല്‍ വിനോദ സഞ്ചാരിയും ഹോംസ്റ്റേ ഉടമസ്ഥയും കൂട്ട ബലാത്സംഗത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം രാത്രി 11.30ന് കൊപ്പലിലെ കനാലിനടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ മൂന്നംഗ സംഘമാണ് രണ്ട് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയത്. കുറ്റകൃത്യത്തിനു മുന്‍പ് സ്ത്രീകളോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രികരെയും കനാലിലുള്ളിലേക്ക് തള്ളിയിടുകയായിരുന്നു. തള്ളിയിട്ടവരില്‍ ഒരാള്‍ അമേരിക്കന്‍ പൗരനും മറ്റ് രണ്ട് പേര്‍ മഹാരാഷ്ട്ര, ഒഡീഷ സ്വദേശികളുമാണ്.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പെട്രോള്‍ എവിടെനിന്ന് കിട്ടുമെന്ന് ആദ്യം അന്വേഷിച്ച മൂന്നംഗ സംഗം പിന്നീട് വിനോദ സഞ്ചാരികളില്‍നിന്ന് പണം ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുകയുമായിരുന്നു.

പിന്നീട് അവര്‍ ബൈക്കില്‍തന്നെ രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞ് കേസ് അന്വേഷിക്കുന്നുണ്ടെന്നും കൊപ്പല്‍ പോലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി അറിയിച്ചു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ