"കപിൽ മിശ്ര വിശിഷ്ടാതിഥി"; ഡൽഹി കലാപം 2020 എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കുകയാണെന്ന് ബ്ലൂംസ്ബറി

ഡൽഹി കലാപം 2020 എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കുകയാണെന്ന് ബ്ലൂംസ്ബറി ഇന്ത്യ സ്ഥിരീകരിച്ചു. പുസ്തകത്തിന്റെ പ്രകാശനത്തിനായി ഇന്ന് നടക്കാനിരുന്ന ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പ്രസാധകരായ ബ്ലൂംസ്ബറി ഇന്ത്യ വ്യാപകമായ വിമർശനങ്ങൾ നേരിട്ടതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

പരിപാടിയുടെ ക്ഷണക്കത്തിൽ ബി.ജെ.പിയുടെ കപിൽ മിശ്ര വിശിഷ്ടാതിഥികളിൽ ഒരാളായിരിക്കുമെന്ന് പറഞ്ഞിരുന്നതാണ് വിവാദത്തിന് ഇടയാക്കിയത്. എന്നാൽ തങ്ങളുടെ അറിവില്ലാതെ ബ്ലൂംസ്ബറിയുടെ ലോഗോ ഉപയോഗിച്ച് പുസ്തകത്തിന്റെ രചയിതാക്കൾ‌ ആണ് ക്ഷണക്കത്ത് ഇറക്കിയത് എന്നാണ് പ്രസാധകർ നൽകുന്ന വിശദീകരണം.

ഫെബ്രുവരി 23- ന് കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നാണ് 50- ഓളം പേർ കൊല്ലപ്പെട്ട ഡൽഹി കലാപം ഉണ്ടായത് എന്നതാണ് പരിപാടിക്കെതിരെ വിമർശനം ഉയരാൻ കാരണം. ഡൽഹി കലാപം 2020 (Delhi Riots 2020) എന്ന പുസ്തകം കലാപത്തിന്റെ പിന്നിലെ ഗൂഢാലോചനയുടെ സ്ഫോടനാത്മക വെളിപ്പെടുത്തലാണെന്നാണ് പ്രസാധകർ അവകാശപ്പെടുന്നത്.

“ഞങ്ങൾക്ക് താത്പര്യമില്ലാത്ത കക്ഷികളുടെ പങ്കാളിത്തത്തോടെ, ഞങ്ങളുടെ അറിവില്ലാതെ പുസ്തകത്തിന്റെ രചയിതാക്കൾ സംഘടിപ്പിച്ച ഒരു വെർച്വൽ പ്രീ-പബ്ലിക്കേഷൻ ലോഞ്ച് ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത്,” പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കുകയാണെന്ന് ബ്ലൂംസ്ബറി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ