ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. 9 മരണം. പ്രദേശത്ത് ഗതാഗതം നിരോധിച്ചു. 25 ഓളം പേര്‍ക്ക് പരിക്ക് ഉണ്ടെന്നാണ് വിവരം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപം നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. എട്ടോളം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് വിവരം.
ജനത്തിരക്കുള്ള മേഖലയില്‍ നിര്‍ത്തിയിട്ട മാരുതി ഈക്കോ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ആറോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്ഫോടനമുണ്ടായതെന്നും തുടര്‍ന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
തീ പൂര്‍ണമായും അണച്ചുവെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. സ്‌ഫോടന ശബ്ദം കേട്ട ഉടന്‍ ആളുകള്‍ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. കാറിനു സമീപമുണ്ടായിരുന്ന പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എല്‍എന്‍ജിപി ആശുപത്രിയിലേക്കാണ് മാറ്റിയത്.
ബോംബ് സ്‌ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് കമ്മിഷണറുമായി ഫോണില്‍ സംസാരിച്ചു.