അജണ്ട പരാജയപ്പെട്ടതു കൊണ്ടാണ് ബിജെപിക്ക് ഇത് കരിദിനമായത്, ആദ്യമായി അവര്‍ പരാജയം നേരിട്ടു; ഇത് ജനാധിപത്യത്തിന്റെ വിജയം, അധികാരത്തില്‍ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗുഢാലോചനയ്‌ക്കേറ്റ തിരിച്ചടിയെന്ന് പ്രിയങ്ക ഗാന്ധി

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടുവെന്നും അവര്‍ ഞെട്ടിപ്പോയെന്നും ഇത് പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. അധികാരത്തില്‍ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗുഢാലോചനയ്‌ക്കേറ്റ തിരിച്ചടിയാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അജണ്ട പരാജയപ്പെട്ടതുകൊണ്ടാണ് ബിജെപിക്ക് കരിദിനമായതെന്നും പ്രിയങ്കാ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അംഗസംഖ്യ കൂട്ടി ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കത്തെ പ്രതിപക്ഷം തടഞ്ഞു. വനിതകളെ മറയാക്കി ഭരണത്തില്‍ പിടിച്ചുനില്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് വനിതകളുടെ രക്ഷക പരിവേഷത്തിനായാണ്. വോട്ടെടുപ്പ് പരാജയപ്പെട്ട ദിനത്തെ ബിജെപി വിശേഷിപ്പിച്ചത് കരിദിനമെന്നാണ്. അജണ്ട പരാജയപ്പെട്ടതുകൊണ്ടാണ് ബിജെപിക്ക് കരിദിനമായത്.

അധികാരത്തിലിരിക്കുന്നവരുടെ മുഖത്ത് പരാജയത്തിന്റെ ആഘാതം കാണാമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. രാജ്യം ഒരുപാട് മാറി. ഇനി പിആര്‍ വര്‍ക്ക് ഇന്ത്യയില്‍ നടക്കില്ല. 2023ല്‍ പാസാക്കിയ വനിതാ സംവരണം നിലവിലെ സീറ്റ് ഘടനയില്‍ മാറ്റം വരുത്താതെ നടപ്പിലാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. എങ്ങനെയെങ്കിലും ഒരു സ്ഥിരം സര്‍ക്കാര്‍ രൂപീകരിക്കണം. ആ പദ്ധതിയുടെ ഭാഗമായാണ് പെട്ടെന്ന് പാര്‍ലമെന്റ് സെഷന്‍ വിളിച്ചു ചേര്‍ത്തത്. അധികാരത്തില്‍ തുടരാനുള്ള ഗുഢാലോചന നടന്നുവെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബില്‍ പാസാക്കിയാലും ഇല്ലെങ്കിലും അത് വിജയമാകുമെന്ന് ഭരണപക്ഷം കണക്കു കൂട്ടി. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നും സ്ത്രീ സംവരണത്തിനപ്പുറം വിഷയം കടന്നുവന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇത് അവര്‍ക്ക് ഒരു കറുത്ത ദിനമാണ്, കാരണം അവര്‍ ആദ്യമായി ഞെട്ടി, അത് അവര്‍ അര്‍ഹിക്കുന്നു,’ ഫലത്തിന്റെ ആഘാതം അധികാരത്തിലിരിക്കുന്നവരുടെ മുഖത്ത് ദൃശ്യമായിരുന്നു. ഇത് ‘ഭരണഘടനയ്ക്കും പ്രതിപക്ഷ ഐക്യത്തിനും ലഭിച്ച വിജയം’

വനിതാ സംവരണത്തിന് തങ്ങള്‍ എതിരല്ലെന്ന് പറഞ്ഞ പ്രിയങ്കാ ഗാന്ധി, നിലവിലെ സമീപനത്തിന് പിന്നിലെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു. നിലവില്‍ അവതരിപ്പിക്കപ്പെട്ട ബില്ല് യഥാര്‍ത്ഥത്തില്‍ വനിതാ സംവരണബില്ല് അല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി