ഉപ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി; സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ശത്രുഘ്‌നന്‍ സിന്‍ഹ

രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ നടന്ന ലോക്‌സഭ നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹ പിടിച്ചെടുത്തു. ബാലിഗഞ്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാബുല്‍ സുപ്രിയോയും വിജയം സ്വന്തമാക്കി. ഇരുവരും ബിജെപിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായവരാണ്.

മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രീയോ രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് അസന്‍സോള്ില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. മൂന്ന് ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ വിജയിച്ചത്. അഗ്‌നിമിത്ര പോളായിരുന്നു മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ആദ്യമായാണ് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുന്നത്. ബാലിഗഞ്ചില്‍ 19000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാബുല്‍ സുപ്രിയോ വിജയിച്ചത്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സിപിഎമ്മാണ് രണ്ടാം സ്ഥാനത്ത്.

ബീഹാറിലെ ബോച്ചാഹന്‍ നിയമസഭ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ അമര്‍ പസ്വാന്‍ 36000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബേബി കുമാരിയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ഇതിന് പുറമെ മഹാരാഷ്ട്രയിലെ കോലാപൂര്‍, ഛത്തീസ്ഗഢിലെ ഖൈരാഗഡ് നിയമസഭാമണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സ്വന്തം നില ഉറപ്പിച്ചു. കോലാപൂരില്‍ ജയശ്രീ ജാദവും ഖൈരാഗഡില്‍ യശോദ നിയംബീര്‍ വര്‍മ്മയുമാണ് ജയിച്ചത്. നേരത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പിലെ വിജയം നേരിയ ആശ്വാസം പകരുന്ന ഒന്നാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ