അയോദ്ധ്യ സന്ദര്‍ശനത്തിനിടെ അരവിന്ദ് കെജരിവാളിനെ 'ആക്രമിക്കാന്‍' ബി.ജെ.പി പദ്ധതി; ആരോപണവുമായി സഞ്ജയ് സിംഗ്

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാളിനെ അയോദ്ധ്യ സന്ദര്‍ശനത്തിനിടെ ആക്രമിക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗ്. അടുത്തയാഴ്ച കെജരിവാള്‍ അയോദ്ധ്യ സന്ദര്‍ശനം നടത്താനിരിക്കേയാണ് ബി.ജെ.പി ആക്രമിക്കുമെന്ന സഞ്ജയ് സിംഗിന്റെ പ്രസ്താവന. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് എം.പി ഇക്കാര്യം പറഞ്ഞത്.

”ദീപാവലിക്ക് മുമ്പായി, അരവിന്ദ് കെജരിവാള്‍ അയോദ്ധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്ര തടസപ്പെടുത്തുവാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എത്തരത്തിലുള്ള പ്രസ്താവനകളാണ് അവരുടെ നേതാക്കള്‍ നടത്തുന്നതെന്ന് നിങ്ങളും കണ്ടിട്ടുണ്ടാവും,”സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു.

ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും യോഗി ആദിത്യനാഥിനോടും എനിക്ക് പറയാനുള്ളത്. അരവിന്ദ് കെജരിവാളിന്റെ യാത്രകളും ജോലിയും തടസപ്പെടുത്താന്‍ പൈശാചികമായ ഒരു പ്രവണതയാണ് ബി.ജെ.പിയ്ക്കുള്ളത്. ശ്രീരാമനെ ദര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി