ഡൽഹി തിരഞ്ഞെടുപ്പിനുള്ള എഴുപത് സ്ഥാനാർത്ഥികളിൽ 57 പേരുടെ പട്ടിക ബി.ജെ.പി പുറത്തുവിട്ടു

ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികളിൽ 11 പേർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ്, നാലുപേർ സ്ത്രീകളാണ്. ബിജെപി നേതാവ് മനോജ് തിവാരി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പേരുകൾ പ്രഖ്യാപിച്ചത്.

രോഹിണിയിൽ നിന്നും വിജേന്ദർ ഗുപ്ത; മോഡൽ ടൗണിൽ നിന്നും മുൻ ആം ആദ്മി എം‌എൽ‌എ കപിൽ മിശ്ര; ഗ്രേറ്റർ കൈലാസിൽ നിന്നും ശിഖ റായ്; നരേലയിൽ നിന്നും നീൽക്കമൽ ഖത്രി; തിമർപൂരിൽ നിന്നും സുരേന്ദ്ര സിംഗ് ബിട്ടു; തുഗ്ലകാബാദിൽ നിന്നും വിക്രം ബിദുരി; ചാന്ദ്‌നി ചൗക്കിൽ നിന്നും സുമൻ കുമാർ ഗുപ്ത; ജനക്പുരിയിൽ നിന്നും ആശിഷ് സൂദ്; പട്പർഗഞ്ചിൽ നിന്നും രവി നേഗി എന്നിവരാണ് പട്ടികയിലെ പ്രമുഖ പേരുകൾ. രവി നേഗി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെ നേരിടും.

എന്നാൽ, ന്യൂഡൽഹി നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ബുധനാഴ്ച 70 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തങ്ങളുടെ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കുകയുളൂ എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ