രാജസ്ഥാനില്‍ ബിജെപി എം.എല്‍.എക്കെതിരെ ബലാത്സംഗ ആരോപണം; 10 മാസത്തിനിടെ രണ്ടാമത്തെ കേസ്

രാജസ്ഥാനില്‍ ജോലി വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബിജെപി എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. ഗോഗുണ്ട മണ്ഡലത്തിലെ എം.എല്‍.എയായ പ്രതാപ് ഭീലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. പത്തുമാസത്തിനിടെ രണ്ടാമത്തെ തവണയാണ് പ്രതാഭ് ഭീലിനെതിരെ ബലാത്സംഗ പരാതിയില്‍ കേസെടുക്കുന്നത്.

ജോലി വാഗ്ദാനവും വിവാഹ വാഗ്ദാനവും നല്‍കിയാണ് യുവതികളെ ബലാത്സംഗം ചെയ്തത്. പുതിയ കേസില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതാപ് ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് യുവതി അംബമാത പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

സുഖേറില്‍ 10 മാസം മുമ്പ് മറ്റൊരു യുവതി എംഎല്‍എയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ജോലി തേടി പ്രതാപ് ഭീലിനെ കണ്ടതിന് ശേഷം ജോലി വാഗ്ദാനം ചെയ്തിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. അന്നുമുതല്‍ ഇയാള്‍ തന്നെ നിരന്തരം വിളിക്കാറുണ്ടെന്ന് യുവതി ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എംഎല്‍എ തന്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതായും യുവതി പറഞ്ഞു. എന്നാല്‍ എല്ലാ ആരോപണങ്ങളും എംഎല്‍എ നിഷേധിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നാണ് എം.എല്‍.എയുടെ വാദം.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്