ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയാക്കിയത് മുംബൈ ശിവസേനയില്‍നിന്ന് പിടിക്കാന്‍: സഞ്ജയ് റാവത്ത്

ശിവസേനയില്‍ നിന്ന് മുംബൈ പിടിച്ചെടുക്കാനാണ് ഏക്നാഥ് ഷിന്‍ഡെയെ ബിജെപി മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതനീക്കത്തെ തുടര്‍ന്ന് ജൂണ്‍ 29നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചത്.

30നാണ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേത്. ദേവന്ദ്ര ഫഡ്നാവിസാണ് ഉപമുഖ്യമന്ത്രി. ഷിന്‍ഡെ ശിവസേനക്കാരനല്ലെന്ന് ഉദ്ധവ് താക്കറെ ഇന്നലെ വ്യക്തമാക്കിയതാണ്. അടുത്ത വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുംബൈയില്‍ ശിവസേനയെ തോല്‍പ്പിക്കാന്‍ ഷിന്‍ഡെയെ ഉപയോഗിക്കുകയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു” – സഞ്ജയ് റാവത്ത് പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) ഭരിക്കുന്നത് ശിവസേനയാണ്. കോണ്‍ഗ്രസ് നിരവധി തവണ പിളര്‍ന്നെങ്കിലും ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. താക്കറെ ഉള്ളിടത്താണ് ശിവസേന ഉണ്ടാവുകയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

വെള്ളിയാഴ്ച സഞ്ജയ് റാവത്തിനെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു. ”10 മണിക്കൂറോളമാണ് ഇ.ഡി എന്നെ ഗ്രില്‍ ചെയ്തത്. കൂടുതല്‍ എന്തെങ്കിലും വിവരം വേണമെങ്കില്‍ ഇനിയും സഹകരിക്കാമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. സഞ്ജയ് റാവത്ത് പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ