"മുഖ്യമന്ത്രി മുതല്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് വരെ കുട പിടിക്കാന്‍ സേവകരെ വെയ്ക്കുന്ന കാലത്ത്...": വി. മുരളീധരൻ

മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എളിമയെ പ്രശംസിച്ച് ബി.ജെ.പി നേതാവ് വി മുരളീധരൻ. മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്‍റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി എന്ന് വി മുരളീധരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രി മുതല്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയായി എന്നും മുരളീധരൻ തന്റെ കുറിപ്പിൽ പറയുന്നു.

വി മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

“നിങ്ങള്‍ വിജയത്തിനര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങള്‍ സ്വയം തെളിയിക്കണം” ( ഡോ.എ.പി.ജെ അബ്‌ദുല്‍ കലാം)
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയെ പാര്‍ലമെന്‍ററികാര്യമന്ത്രി ശ്രീ.പ്രഹ്ളാദ് ജോഷിക്കും സഹമന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്‌വാളിനുമൊപ്പം സ്വാഗതം ചെയ്യുമ്പോള്‍ മനസ്സിലെത്തിയത് മുന്‍ രാഷ്ട്രപതിയുടെ ഈ വാക്കുകളാണ്…..
മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്‍റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി…..
മുഖ്യമന്ത്രി മുതല്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയായി…..
തൊഴിലാളിവര്‍ഗത്തിന്‍റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല…
നരേന്ദ്രമോദി വിജയത്തിന് അര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നതും ഈ ജീവിതമൂല്യങ്ങള്‍ മൂലമാവണം…

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്