''രാജ്യത്ത് ഒരു സംഘം ചിന്തകരുണ്ട്, സമൂഹത്തിൽ വിഷം കലർത്താനാണ് അവരുടെ ശ്രമം''; ജെ.എന്‍.യു സംഭവത്തില്‍ വിവാദ പരാമർശവുമായി ഉമാഭാരതി

ഡൽഹി ജെഎന്‍യു സര്‍വകലാശാലയില്‍  മുഖംമൂടിയിട്ട ഒരു സംഘമെത്തി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ച സംഭവത്തിൽ  വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് ഉമാഭാരതി. രാജ്യത്തെ ഒരു സംഘം ചിന്തകര്‍ സമൂഹത്തിൽ വിഷം ചീറ്റാനാണ്  ശ്രമിക്കുന്നതെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമർശം. ഒരു പ്രത്യേക തരം പാമ്പിനെപ്പോലെ ഇവർ എണ്ണത്തിൽ കുറവാണെങ്കിലും വിഷം വളരെ കൂടുതാണെന്നും അവർ പറഞ്ഞു.

“ഇവിടെ പ്രത്യേക ഗണത്തിൽ ഉൾപ്പെടുന്ന പാമ്പുകളുണ്ട്. എണ്ണത്തിൽ വളരെ കുറവായിരിക്കും. പക്ഷെ കൊടിയ വിഷമുള്ളതാണ്. രാജ്യത്ത് ഒരു സംഘം ചിന്തകരുണ്ട്. അവരും എണ്ണത്തിൽ കുറവാണ്. പക്ഷെ വളരെ വിഷമുള്ളവരാണ്. സമൂഹത്തിൽ വിഷം കലർത്താനാണ് അവരുടെ ശ്രമം. ഞങ്ങൾ ചില കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്, അവ ഞങ്ങൾ പരിഹരിച്ചിരിക്കും.”-ഉമാഭാരതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഫീസ് വർദ്ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച ഒരു സംഘം ആളുകൾ മാരകായുധങ്ങലുമായി ജെ.എൻ.യു ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അക്രമികളെ തടയാൻ കാര്യമായൊന്നും ചെയ്തില്ലെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ആക്രമണത്തിന് ഇരയായവർക്കെതിരെ നാശനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ വൈസ് ചാൻസലർ ജഗദീഷ് കുമാറിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. വൈസ് ചാൻസലർ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ