ഈ തീരുമാനം സംസ്കാരത്തിന് എതിര്, ഇത് ഹിന്ദു ജനസംഖ്യ കുറയ്ക്കും: യുവതിയെ വിമർശിച്ച് ബി.ജെ.പി നേതാവ്

സ്വയം വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിച്ച 24 കാരി ക്ഷമാ ബിന്ദുവിനെതിരെ ബിജെപി നേതാവ് രം​ഗത്ത്. ഗുജറാത്തിലെ വഡോദരയിലെ മുൻ ഡെപ്യൂട്ടി മേയർ സുനിതാ ശുക്ലയാണ് ക്ഷമാക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. ക്ഷമാ ബിന്ദുവിന്റെ വിവാഹം ഹിന്ദുയിസത്തിന് എതിരാണെന്നും ഇത്തരം വിവാഹങ്ങൾ ഹിന്ദു ജനസംഖ്യ കുറയ്ക്കുമെന്നും സുനിത കുറ്റപ്പെടുത്തി.

ക്ഷമയ്ക്ക് കല്യാണ വേദി തിരഞ്ഞെടുത്തതിൽ എനിക്ക് എതിർപ്പുണ്ട്. ഒരു ക്ഷേത്രത്തിലും അവൾക്ക് വിവാഹ വേദി അനുവദിക്കില്ലന്നും സുനിതാ ശുക്ല വ്യക്തമാക്കി. മതത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ ഒരു നിയമവും നിലനിൽക്കില്ലെന്നും അവർ പറഞ്ഞു.

രത്തെ മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രാ കോൺഗ്രസ് നേതാവുമായ മിലിന്ദ് ദിയോറയും ക്ഷമക്കെതിരെ രംഗത്ത് വന്നിരുന്നു.. ഇതിനു മുന്‍പും ഞാനിത് പറഞ്ഞിട്ടുണ്ട്. ബുദ്ധിശൂന്യമായ തോന്നല്‍. രാജ്യത്തിന്‍റെ സംസ്ക്കാരത്തിന് എതിരായ പ്രവണതയാണിത്- മിലിന്ദ് ട്വിറ്റ് ചെയ്തിരുന്നു

‘ആന്നി വിത്ത് ഏൻ ഇ’ എന്ന കനേഡിയൻ വെബ് സീരീസിൽ പ്രേരണ ഉൾക്കൊണ്ടാണ് തനിക്ക് താൻ മാത്രം മതിഎന്ന തീരുമാനത്തോടെ ക്ഷമ സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ജൂൺ 11ന് വഡോദര ഹരീശ്വർ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടക്കുമെന്നും ക്ഷമ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇവർ വാർത്താമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്