10 ലക്ഷത്തിന് നീറ്റ് ചോദ്യപേപ്പർ വാങ്ങി ബിജെപി നേതാവ്; എന്നിട്ടും മകന് ലഭിച്ചത് 720ൽ 107 മാർക്ക് മാത്രം

നീറ്റ് പരീക്ഷ ചോദ്യപേപ്പർ വാങ്ങാൻ 10 ലക്ഷം മുടക്കിയ രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകന് ലഭിച്ചത് 720ൽ വെറും 107മാർക്ക്. പ്രാദേശിക നേതാവായ ദിനേശ് ബിവാലിന്റെ മകൻ ഋഷി ബിവാലിനാണ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയിട്ടും വളരെ കുറഞ്ഞ സ്‌കോർ കിട്ടിയത്. അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചോദ്യപേപ്പർ ചോർച്ചയിൽ ദിനേശ് ബിവാലിനെയും സഹോദരൻ മാംഗിലാൽ ബിവാലിനെയും സിബിഐ മുമ്പ് തന്നെ പിടികൂടിയിരുന്നു. മാംഗലിന്റെ മൂത്തമകനായ വികാസും പിടിയിലായിട്ടുണ്ട്. നിലവിൽ ഋഷി ബിവാൽ ഒളിവിലാണെന്നാണ് വിവരം. ഇയാളെയും സിബിഐ തിരയുകയാണ്. ദിനേശ് ബിവാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ അയാളുടെ മകൻ ഋഷിയുടെ മാർക്ക് പരിശോധിച്ചത്.

മകന് വേണ്ടിയാണ് പത്തുലക്ഷം ചെലവാക്കി ചോദ്യപേപ്പർ വാങ്ങിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഋഷിയുടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് മാർക്കുകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. അപ്പോഴാണ് പഠനത്തിൽ പിന്നിലായിരുന്ന ഋഷിക്ക് പത്തിൽ 44%വും പന്ത്രണ്ടാം ക്ലാസിൽ സെക്കൻഡ് ക്ലാസ് മാർക്കുമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഗ്രേസ് മാർക്കിലാണ് പ്ലസ്ടു പാസായത്. ഇതുവരെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒമ്പത് പേരാണ് അറസ്റ്റിലായത്.

Latest Stories

'സ്റ്റേഷൻ ഭരണം എസ്ഐമാർക്ക്, പഴയ സർക്കിൾ സംവിധാനം കൊണ്ടുവരും'; പൊലീസിൽ വൻ അഴിച്ച് പണിക്ക് പുതിയ സർക്കാർ

ഇങ്ങനത്തെ സെലിബ്രേഷൻ ബിസിസിഐ നിരോധിക്കണം, ഇതൊക്കെ മാസ്സ് ആണെന്നാണ് അവന്മാരുടെ വിചാരം: അംബാട്ടി റായുഡു

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം; അപകടം പുലര്‍ച്ചെയോടെ

മത്സരിക്കാൻ താല്‍പ്പര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു; പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് വീണ ജോർജ്‌

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത

'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ