രാമക്ഷേത്ര ഉദ്ഘാടനം തിരക്കിട്ട്, ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബിജെപിയുടെ കരുനീക്കം

ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. നിർമ്മാണപ്രവർത്തനങ്ങൾ പോലും പൂർണമായി തീരുന്നതിനുമുൻപേ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് പുറകിൽ രാഷ്ട്രീയം മാത്രമാണ് ബിജെപി ലക്ഷ്യമാക്കുന്നതെന്ന് പകൽപോലെ വ്യക്തമാണ്. പ്രധാന ക്ഷേത്ര ഭാഗം പോലും ഏതാണ്ട് ജനുവരിയിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിനിടെയാണ് തിരക്കിട്ട് ക്ഷേത്ര ഉദ്ഘാടനം നടത്തുന്നത്. വരാനിരിക്കുന്ന ലേക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കങ്ങൾ.

സംഘപരിവാറും കേന്ദ്രസർക്കാരും ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെകൂടെ ഉദ്ഘാടനകർമ്മമാണ് അയോധ്യയിൽ നടക്കാൻ പോകുന്നത്. രാമക്ഷേത്രം ഉദ്ഘാടനത്തിന് ഇനി 25 ദിവസം മാത്രമാണുള്ളത്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ ധൃതിയിൽ പുരോഗമിക്കുകയാണ്. ജനുവരി 22 ന് പ്രധാന ക്ഷേത്രത്തിൽ പ്രണ പ്രതിഷ്ഠയാണ് മോദി നിർവഹിക്കുന്നത്.

മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ രണ്ടു നിലകൾ മാത്രമാണ് ഇപ്പോൾ പൂർത്തിയായത്. 70 ഏക്കറിൽ നിറഞ്ഞിരിക്കുന്ന ക്ഷേത്രത്തിന്റെ അനുബന്ധ സൗകര്യങ്ങൾ പ്രാഥമിക ഘട്ടത്തിലാണ്. നിർമ്മാണ പ്രവർത്തികൾ ഇനിയും വർഷങ്ങൾ തുടരുമെന്നാണ് തൊഴിലാളികളും പറയുന്നത്. പ്രധാന ക്ഷേത്രത്തിന്റെ നിർമ്മാണം ജനുവരിയിൽ ഏതാണ്ട് പൂർത്തിയാകുമെന്ന് വി എച്ച്പി നേതാക്കളും പറയുന്നു.

രാമക്ഷേത്ര ഉൽഘാടനം പരമാവധി വോട്ടാക്കി മാറ്റാൻ ഈയിടെ ദില്ലിയിൽ നടന്ന ബിജെപി നേതൃയോഗത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഉദ്ഘാടത്തോടനുബന്ധിച്ച് രാജ്യത്തെ 5 ലക്ഷം ക്ഷേത്രങ്ങൾ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അലങ്കരിക്കുന്നുണ്ട്. പ്രധാന ഇടങ്ങളിൽ എല്ലാം തൽസമയം സ്ക്രീനിംഗ് സംഘടിപ്പിക്കുന്നതും വോട്ടുകൾ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്