ഗോഡ്സെ പരാമര്‍ശത്തിന് എതിരെ സംഘപരിവാര്‍; കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി

ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിച്ച നാഥുറാം വിനായക് ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ബിജെപി. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കമല്‍ ഹാസനെതിരെ നടപടിയെടുക്കണമെന്നും ബിജെപി, തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

ഉപതിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ അപകടകരമായ തീക്കളിയാണ് കമല്‍ഹാസന്‍ നടത്തുന്നതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴ്സൈ സൗന്ദര്‍രാജന്‍ ആരോപിച്ചു. വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ രാജ്യം വിടുമെന്ന് ഭീഷണി മുഴക്കിയ ആളാണ് ഇപ്പോള്‍ താന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണെന്ന് വീമ്പിളക്കുന്നതെന്നും സൗന്ദര്‍ രാജന്‍ പരിഹസിച്ചു.

വെള്ളിത്തിരയിലെ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും അവര്‍ പരിഹസിച്ചു.
കമല്‍ഹാസന്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ ട്വീറ്റ് ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ