ബിജെപി വിജയം നേടിയത് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച്, രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം'; എഐസിസി സമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെ

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാർഗെ. അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാർഗെ. ബിജെപി വിജയം നേടിയത് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും ഖര്‍ഗെ എഐസിസി സമ്മേളനത്തിൽ പറഞ്ഞു.

സമീപകാലത്ത് ബിജെപി ജയിച്ച മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് അടക്കം ഇവിഎം തിരിമറി നടന്നെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും സംശയ നിഴലിലാണെന്ന് ഖര്‍ഗെ പറഞ്ഞു. ലോകം മുഴുവന്‍ ബാലറ്റിലേക്ക് മാറുകയാണ്. എന്നാല്‍ നാം ഇപ്പോഴും ഇവിഎം ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണെന്നും അത് തെളിയിക്കാന്‍ അവര്‍ നമ്മോട് ആവശ്യപ്പെടുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.

അതേസമയം ഭരണകക്ഷിക്ക് ഗുണം ചെയ്യുന്നതും പ്രതിപക്ഷത്തിന് പ്രതികൂലമായി ബാധിക്കുന്നതുമായ തന്ത്രങ്ങളാണ് നിങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വഖഫ് ചര്‍ച്ച രാത്രി വൈകിയും നീട്ടിക്കൊണ്ട് പോയത് ഈ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ഖാർഗെ വിമര്‍ശിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരുകളുമായുള്ള ഇ=കേന്ദ്ര ബന്ധം എന്നത്തെക്കാളും മോശം അവസ്ഥയിലാണെന്നും മല്ലികാർജുൻ ഖര്‍ഗെ കുറ്റപ്പെടുത്തി.

Latest Stories

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്, മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധം

IPL 2025: ധോണിയോട് ആ സമയത്ത് സംസാരിക്കാൻ എനിക്ക് ഇപ്പോൾ പേടി, അന്ന് 2005 ൽ....; തുറന്നടിച്ച് രവീന്ദ്ര ജഡേജ

'ഒന്നാന്തരം ബലൂണ്‍ തരാം..'; സൈബറിടത്ത് ഹിറ്റ് ആയ അഞ്ചുവയസുകാരി ഇതാണ്...

'നിലമ്പൂർ വലതുപക്ഷ കോട്ടയല്ല, രാഷ്ട്രീയ വഞ്ചനക്കെതിരെ അവർ വിധിയെഴുതും'; എംവി ​ഗോവിന്ദൻ

യുഎസ് സർക്കാരിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്; പ്രഖ്യാപനം ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ

RCB UPDATES: ഈ ചെറുക്കൻ ഭയങ്കര ശല്യമാണ് മക്കളെ, ഇയാളോട് ഏത് സമയവും....; തുറന്നടിച്ച് വിരാട് കോഹ്‌ലി

യുപിഎ കാലത്ത് മന്‍മോഹന്‍ സിങ്ങ് പലതവണ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വിസ്മരിക്കുന്നു; ശശി തരൂര്‍ വിദേശത്ത് മോദി സ്തുതി മാത്രം നടത്തുന്നു; രൂക്ഷമായി വിമര്‍ശച്ച് കോണ്‍ഗ്രസ്

എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി, പലരും ജീവപര്യന്ത്യം മോഹിച്ചു, എനിക്ക് വേണ്ടി ഹാജരായത് എന്നേക്കാള്‍ ജൂനിയര്‍ ആയ മിടുക്കി: അഖില്‍ മാരാര്‍

CRICKET NEWS: എടാ ഇത് ക്രിക്കറ്റ് ആണ് ബോക്സിങ് അല്ല, കളത്തിൽ ഏറ്റുമുട്ടി സൗത്താഫ്രിക്ക ബംഗ്ലാദേശ് താരങ്ങൾ; സംഭവം ഇങ്ങനെ

'ഇവിടുത്തെ അധികാര വര്‍ഗ്ഗം ചോദ്യം ചെയ്യപ്പെടും..'; വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി, 'ജെഎസ്‌കെ' ജൂണില്‍