'ബിരിയാണി പുരുഷ ലൈംഗികാസക്തി കുറയ്ക്കുന്നു'; ബംഗാളില്‍ കടകള്‍ അടപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

ബംഗാളില്‍ ബിരിയാണി കടകള്‍ അടപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമത ബാനര്‍ജി സര്‍ക്കാരിലെ മുന്‍ മന്ത്രിയുമായ രവീന്ദ്ര നാഥ് ഘോഷ്. ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ ലൈംഗികാസക്തി കുറയ്ക്കുമെന്ന് ആരോപിച്ചാണ് കൂച്ച് ബെഹാറിലെ രണ്ട് പ്രാദേശിക ബിരിയാണി കടകള്‍ നേതാവ് അടപ്പിച്ചത്.

പുരുഷന്റെ ലൈംഗികാസക്തി കുറയ്ക്കുന്ന ചേരുവകളാണ് ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്തെ ജനങ്ങള്‍ക്ക് പരാതിയുണ്ടെന്ന് രവീന്ദ്ര നാഥ് ഘോഷ് പറഞ്ഞു.

എല്ലാ പരാതികള്‍ക്കും ശേഷം ഞങ്ങള്‍ ഇവിടെയെത്തി, കടകള്‍ക്ക് ട്രേഡ് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി, അതിനാലാണ് കടകള്‍ പൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രദേശത്ത് ബിരിയാണി വില്‍ക്കുന്നുണ്ടെന്നും ലൈസന്‍സില്ലാതെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കൂച്ച് ബിഹാര്‍ മുനിസിപ്പാലിറ്റിയുടെ നിലവിലെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ആരോപിച്ചു.

Latest Stories

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം