തെലങ്കാനയില്‍ ബൈക്ക് തുണിക്കടയിലേയ്ക്ക് ഇടിച്ചു കയറി; വീഡിയോ വൈറല്‍

അമിതവേഗത്തില്‍ എത്തിയ ബൈക്ക് തുണിക്കടയിലേയ്ക്ക് ഇടിച്ചു കയറി ആളുകളെ പരിഭ്രാന്തരാക്കി. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ഖമ്മത്തെ രവിച്ചേട്ടു ബസാറിലേക്കാണ് നിയന്ത്രണം തെറ്റിയെത്തിയ ബജാജ് പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു കയറിയത്. കടയ്ക്കുള്ളില്‍ ജീവനക്കാരടക്കം നാലുപേര്‍ സംസാരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ആര്‍ക്കും പരിക്കുകളില്ല. ഇടിയുടെ ശക്തിയില്‍ വണ്ടി ഓടിച്ചയാള്‍ കൗണ്ടറിന് മുകളിലൂടെ തെറിച്ചു വീഴുന്നതും, പിന്നീട് വലിയ പരിക്കുകളൊന്നുമില്ലാതെ എഴുന്നേറ്റ് വരുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. അപകടത്തില്‍ പൊലീസ് കേസ് എടുക്കുകയും അപകടം ഉണ്ടാക്കിയ വണ്ടി പിടിച്ചെടുക്കുകയും ചെയ്തു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ