പഠിപ്പിക്കണോ അതോ മദ്യം പിടിക്കാൻ പോണോ? ബിഹാറിൽ പ്രതിഷേധം

ബിഹാറില്‍  മദ്യ ഉപയോഗവും വ്യാജമദ്യ വില്‍പ്പനയും കണ്ടെത്തി അധികൃതരെ വിവരമറിയിക്കാനുള്ള ചുമതല അധ്യാപകര്‍ക്ക് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അധ്യാപകര്‍. ഓരോ പ്രദേശത്തെയും മദ്യ ഉപഭോഗവും വില്‍പ്പനയും സംബന്ധിച്ച് ജാഗ്രത പുലര്‍ത്താനും ഉദ്യോഗസ്ഥരെ വിവരം അറിയിക്കാനും ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഞായറാഴ്ച പ്രതിഷേധം.

അധ്യാപകരുടെ ചുമലില്‍ നിന്ന് അക്കാദമിക് അല്ലാത്ത ജോലിയുടെ ഭാരം സര്‍ക്കാര്‍ നീക്കണമെന്നും മദ്യ ഉപഭോഗം നിരീക്ഷിക്കാനുള്ള നിര്‍ദേശം അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭാവിയില്‍ പ്രശന്ങ്ങളുണ്ടാക്കുമെന്നും ബിപിഎസ്എസ് ഔദ്യോഗിക വക്താവ് ചൂണ്ടിക്കാട്ടി. ‘സംസ്ഥാനത്തെ മദ്യമാഫിയകളുടെ പ്രവര്‍ത്തനം തടയുന്നതില്‍ പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും മറ്റ് നിയമപാലകരും പരാജയപ്പെടുമ്പോള്‍, നിരായുധനായ ഒരു അധ്യാപകന് അവരെ എങ്ങനെ നേരിടാനാകും ? സംസ്ഥാനത്തെ അധ്യാപകരുടെ ജീവനെ ബാധിക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.’ – അദ്ദഹം കൂട്ടിച്ചേര്‍ത്തു.

ഈ നിര്‍ദ്ദേശത്തിലൂടെ അധ്യാപകരെയും കുടുംബങ്ങളെയും അപകടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് TET-STET ടീച്ചര്‍ അസോസിയേഷന്‍ വക്താവ് അശ്വനി പാണ്ഡെ പറഞ്ഞു. മുന്‍കാലങ്ങളിലും അധ്യാപകരെ ഇത്തരം ജോലികള്‍ ഏല്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ട് അരിയും പയറും മറ്റും അടങ്ങിയ കോട്ടണ്‍ ബാഗുകള്‍ വില്‍ക്കാനും വകുപ്പ് അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നു. ‘ഇത്തരം നിര്‍ബന്ധിത പ്രവൃത്തികള്‍ അധ്യാപക സമൂഹത്തിന് അപമാനമാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു, ബിഹാറിലെ ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും ഞങ്ങള്‍ സമരം ചെയ്യും” പാണ്ഡെ പറഞ്ഞു.

മദ്യനിരോധനം വിജയിപ്പിക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമാണ് ഇവയെല്ലാമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ഹരിഹാസം, വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് കുമാര്‍ 2022 ജനുവരി 28ന് ബിഹാറിലെ പ്രൈമറി, മിഡില്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എല്ലാ സോണുകളിലെയും ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് കത്തിലൂടെയാണ് മദ്യ ഉപയോഗം നിരീക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു