ബീഹാര്‍ രാഷ്ട്രീയത്തിന് ഇന്നു നിര്‍ണായക ദിനം; മുഖ്യമന്ത്രി ഗവര്‍ണറെ കാണാന്‍ സമയം തേടിയതായി റിപ്പോര്‍ട്ട്; മറുകണ്ടം ചാടാന്‍ തയാറായി നിതീഷ് കുമാര്‍

ബീഹാര്‍ രാഷ്ട്രയത്തില്‍ നിര്‍ണായക മാറ്റത്തിന്റെ സൂചന നല്‍കി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാന്‍ സമയം തേടിയതായി റിപ്പോര്‍ട്ട്. ഇന്നു ചേരുന്ന ജെഡിയു എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തിന് പിന്നാലെ എന്‍ഡിഎ പ്രവേശനം നിതീഷ് പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, ജെഡിയു മുന്‍ ദേശീയ അധ്യക്ഷന്‍ ലല്ലന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍ഡിഎയില്‍ ചേരുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ജെഡിയു പിളരുകയാണെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. പല കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ് എന്നാണ് പുറത്ത് വരുന്ന വിവരം. നിലവിലെ രാഷ്ട്രീയ സാഹചര്യം ആര്‍ജെഡി നേതൃയോഗം ചര്‍ച്ച ചെയ്തു.

എന്‍ഡിഎ പ്രവേശനത്തെ എതിര്‍ക്കുന്ന ലല്ലന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതിന്‍ റാം മഞ്ജിയേയും കൂടെ നിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡി നേതൃത്വം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ