എസ്.പി ശക്തികേന്ദ്രങ്ങളിൽ 'താമര', അടിപതറി ആപ്പ്; ഉപതിരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്ത് ബി.ജെ.പി

മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ വിജയം ബിജെപിക്ക്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലും ബിജെപി വിജയക്കൊടി പാറിച്ചു. റാംപൂരിൽ ബിജെപിയുടെ ഗനശ്യാം സിങ്ങ് ലോധിയും അസംഗഡിൽ ബിജെപി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവും വിജയിച്ചത്.

അഖിലേഷ് യാദവ് രണ്ടരലക്ഷം വോട്ടിന് വിജയിച്ച മണ്ഡലത്തിലാണ് ബിജെപി ലീഡ് ചെയ്യുന്നതെന്നതാണ് ശ്രദ്ധേയും. അഖിലേഷ് യാദവും അസംഖാനും നിയമസഭയിലേക്ക് മൽസരിച്ച് വിജയിച്ചതോടെയാണ് ഈ രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് വന്നത്.

അതേ സമയം ഡൽഹി നിയമസഭയിലെ രാജേന്ദ്ര നഗർ സീറ്റ് എഎപി നിലനിർത്തിയെങ്കിലും പഞ്ചാബിൽ പാർട്ടിക്ക് അടിതെറ്റി. ഭഗവന്ത് മാന്റെ തട്ടകമായ സംഗ്രൂർ പാർലമെന്റ് മണ്ഡലത്തിൽ ശിരോമണി അകാലിദൾ അമൃത്സർ പാർട്ടി അധ്യക്ഷൻ എസ്.എസ്. മാൻ വിജയിച്ചു.

അയ്യായിരത്തിലധികം വോട്ടുകൾക്കാണ് ലീഡ്. ഇതോടെ ലോക്സഭയിലുണ്ടായിരുന്നു ആകെ സീറ്റും എഎപിക്ക് നഷ്ടമായി.സിദ്ദു മൂസവാലയുടെ കൊലപാതകം ഉൾപ്പെടെ ക്രമസമാധാന പ്രശ്നങ്ങൾ വ്യാപകമായി ചർച്ചയായ മണ്ഡലത്തിൽ ആപ്പിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ