മാധ്യമ പ്രവര്‍ത്തക റാണാ അയൂബിന് എതിരെ ബലാത്സംഗ വധഭീഷണി; ഒരാള്‍ അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തക റാണാ അയൂബിനെതിരെ ബലാത്സംഗ- വധ ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപകരമായ കമന്റുകളും ബലാത്സംഗ- വധ ഭീഷണിയും പോസ്റ്റ് ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. ബോപ്പാല്‍ സ്വദേശി സിദ്ധാര്‍ഥ് ശ്രീവാസ്തവിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

റാണാ അയൂബ് മാധ്യമപ്രവര്‍ത്തനം തുടരുകയാണെങ്കില്‍ കൊലപ്പെടുത്തുമൊയിരുന്നു മുന്നറിയിപ്പ്. കൂടാതെ അശ്ലീല കമന്റുകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. സിദ്ധാര്‍ഥ് ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. ലൈംഗിക അധിക്ഷേപം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍,

സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തി തുടങ്ങിയ വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത് ഉള്‍പ്പടെ 26000 ത്തോളം അശ്ലീല കമന്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വന്നിട്ടുണ്ടെന്ന് റാണാ അയൂബ് സൈബര്‍സെല്ലിന് പരാതി നല്‍കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ