ഭിമ കൊറേഗാവ് കേസ്: വരവരറാവുവിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

ഭിമ കൊറേഗാവ് കേസിൽ കവി വരവര റാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 80കാരനായ വരവര റാവുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരോഗ്യപരമായി വളരെയധികം പ്രശ്നങ്ങളുണ്ട്. നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നാണ് വരവര റാവു ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളിൽ ചില മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ അവസ്ഥയിൽ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തിന് ശേഷം ജാമ്യം നീട്ടിക്കിട്ടാൻ അപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു.

വരവര റാവുവിന് മറവിരോഗം ഉൾപ്പടെയുളള അസുഖങ്ങളുണ്ടായിരുന്നു. ജയിലിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ആദ്യം സർക്കാർ ആശുപത്രിയായ ജെ.ജെ.ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് നാനാവതിയിലേക്ക് മാറ്റുന്നത്.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു