പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

ഞായറാഴ്ച ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ പരേതനായ കാൻഷി റാമിന്റെ ജന്മവാർഷിക ദിനത്തിലാണ് പ്രഖ്യാപനം.

ഭീം ആർമി വക്താവ് പറയുന്നതനുസരിച്ച്, ആസാദ് ബാഹുജൻ പാർട്ടി, ബഹുജൻ അവാം പാർട്ടി, ആസാദ് സമാജ് പാർട്ടി എന്നിവയാണ്. രാഷ്ട്രീയ സംഘടനയ്ക്ക് സാദ്ധ്യതയുള്ള പേരുകൾ. ഭൂരിപക്ഷം നേതാക്കളും ഭാരവാഹികളും ആസാദ് ബഹുജൻ പാർട്ടി എന്ന പേര് പിന്തുണച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയ ശേഷം പേര് അന്തിമമാക്കും.

പാർട്ടി പ്രകടന പത്രിക പുറത്തിറക്കുകയും അംഗത്വമെടുക്കലും അജണ്ട തയ്യാറാക്കലും ഞായറാഴ്ച നടക്കും. യുവാക്കളെ അണിനിരത്തുന്നതിനായി ഭീം ആർമി തങ്ങളുടെ വിദ്യാർത്ഥി വിഭാഗമായ ഭീം ആർമി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (ബി‌എ‌എസ്‌എഫ്) ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതിനു ശേഷം ഭീം ആർമി പാർട്ടിയുടെ സാമൂഹിക സാംസ്കാരിക സംഘടനയായി പ്രവർത്തിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

പുതിയ രാഷ്ട്രീയ പാർട്ടിയുടെ ആവശ്യകത ഉയർത്തിക്കാട്ടി ഭീം ആർമി സോഷ്യൽ മീഡിയയിൽ പ്രചാരണവും ആരംഭിച്ചു. ദളിതരോടും പിന്നോക്കക്കാരായ മുസ്‌ലിങ്ങളോടും പാർട്ടിയിൽ ചേരാനും പിന്തുണയ്ക്കാനും ചന്ദ്രശേഖർ ആഹ്വാനം ചെയ്തു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന