പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തിന് മുന്നോടിയായി ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തിന് മുന്നോടിയായി ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭത്തിന് ഭരണകൂടം അനുമതി നൽകിയിട്ടില്ലെന്നും ദളിത് നേതാവിനെ കസ്റ്റഡിയിലെടുത്തതായും ലങ്കർഹൗസ് പോലീസ് പറഞ്ഞു.

പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യുന്നതിനായി ചന്ദ്രശേഖർ ആസാദും ഏതാനും അനുയായികളും മെഹ്ദിപട്ടണത്തെ ക്രിസ്റ്റൽ ഗാർഡനിലേക്ക് പോകവെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് വാർത്താ ഏജൻസി ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തു.

ജനുവരി 16- ന് തിഹാർ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി 10 ദിവസത്തിന് ശേഷമാണ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിൽ എടുക്കുന്നത്. കഴിഞ്ഞ മാസം ഡൽഹിയിലെ ദര്യഗഞ്ച് പ്രദേശത്ത് പൗരത്വ  ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധം നടത്താൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്