ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ലോഗോയില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്ലും. പുതിയ ലോഗോയില്‍ ഇന്ത്യ എന്നത് വെട്ടി ഭാരതമാക്കി മാറ്റിയിട്ടുണ്ട്. ലോഗോയുടെ നിറത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍പ് ഉണ്ടായിരുന്ന ലോഗോയിലെ നീലയും ചുവപ്പും നിറങ്ങള്‍ മാറ്റിയാണ് ദേശീയ പതാകയുടെ നിറങ്ങളും ഇന്ത്യയുടെ ഭൂപടവും ഉള്‍പ്പെടുത്തിയാണ് പുതിയ ലോഗോ.

ഇതുകൂടാതെ പഴയ ലോഗോയില്‍ ഉണ്ടായിരുന്ന കണക്ടിംഗ് ഇന്ത്യ എന്ന പരസ്യവാചകം നീക്കി കണക്ടിംഗ് ഭാരത് എന്നാക്കി മാറ്റിയിട്ടുണ്ട്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തത്. നേരത്തെ ദൂരദര്‍ശന്‍ ലോഗോ നിറം മാറ്റിയതും വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ ലോഗോയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയത്. താങ്ങാനാകുന്ന ചെലവില്‍ സുരക്ഷിതമായി ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ