"ഭാരത് ബയോടെക്കിന്റെ കോവാക്സിന് അംഗീകാരം നൽകിയത് യഥാക്രമം അല്ല": കോൺഗ്രസിന്റെ മനീഷ് തിവാരി

തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിൻ ആയ കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ കേന്ദ്ര നടപടിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. യഥാക്രമം അല്ല കോവാക്സിന് അനുമതി നൽകിയതെന്ന് മനീഷ് തിവാരി ആരോപിച്ചു. മാരകമായ കൊറോണ വൈറസിനെതിരെ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന് ഇന്ത്യ ആരംഭം കുറിച്ച ദിവസമാണ് മനീഷ് തിവാരിയുടെ പരാമർശങ്ങൾ.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഓക്സ്ഫോർഡ്-അസ്ട്രസെനെക്കയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ രണ്ട് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് ഇന്ത്യ അടുത്തിടെ അനുമതി നൽകി.

“വാക്സിൻ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു, എന്നാൽ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകുന്നതിനുള്ള ഒരു നയം ഇന്ത്യയ്ക്കില്ല എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. എന്നിട്ടും അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് അംഗീകാരം ലഭിച്ചു,” മനീഷ് തിവാരി ട്വീറ്റ് ചെയ്തു.

യഥാക്രമം ഉള്ള നടപടികൾ പാലിക്കാതെയാണ് കോവാക്സിന് അംഗീകാരം നൽകിയതെന്ന് മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി കൂട്ടിച്ചേർത്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിന് നിയന്ത്രിത ഉപയോഗ അനുമതി നൽകിയ വിഷയത്തിൽ ശാസ്ത്രജ്ഞർക്കും ഡോക്ടർമാർക്കും ഇടയിൽ ഭിന്നാഭിപ്രയങ്ങൾ ആണ് ഉള്ളതെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോർട്ടും മനീഷ് തിവാരി ട്വീറ്റിനൊപ്പം ചേർത്തിരുന്നു.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!