മിനിമം ബാലന്‍സില്‍ ബാങ്കുകള്‍ ഒരു വര്‍ഷം ഈടാക്കിയത് 4818 കോടി രൂപ; സേവിങ്‌സ് അക്കൗണ്ടിലെ തുകയ്ക്ക് നല്‍കുന്ന പലിശയേക്കാളും ഉയര്‍ന്ന നിരക്കില്‍ പിഴ; പിഴ ഒഴിവാക്കണമെന്ന് പാര്‍ലമെന്ററി സമിതി

സേവിങ്സ്, കറന്റ് അക്കൗണ്ടുകളില്‍ മിനിമം ആവറേജ് ബാലന്‍സ് അഥവാ എംഎബി പാലിക്കാത്ത ഉപഭോക്താക്കളില്‍നിന്ന് 2024-25 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 4,818 കോടിരൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മിനിമം ബാലന്‍സ് കൊള്ള ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പാര്‍ലമെന്ററി സമിതി വ്യാഴാഴ്ച ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വലിയ പിഴത്തുകയുടെ കാര്യമുള്ളത്. പിഴ ചുമത്തുന്നത് ഒഴിവാക്കണമെന്ന ശുപാര്‍ശയും പാര്‍ലമെന്ററി സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ മിനിമം ബാലന്‍സ് പാലിക്കാത്തതിന് ചുമത്തുന്ന പിഴ മിക്കപ്പോഴും വളരെ ഉയര്‍ന്നതാണെന്നും ഇത് അക്കൗണ്ട് ഉടമകള്‍ക്കുമേല്‍, പ്രത്യേകിച്ച് സാമ്പത്തികമായി ദുര്‍ബലരായവര്‍ക്കുമേല്‍ അനാവശ്യ സാമ്പത്തിക സമ്മര്‍ദമുണ്ടാക്കുമെന്നും വിലയിരുത്തുന്നുണ്ട്. അക്കൗണ്ട് ഉടമകള്‍ മിനിമം ബാലന്‍സ് പാലിക്കുന്നപക്ഷം പ്രതിവര്‍ഷം അവര്‍ക്ക് സേവിങ്സ് അക്കൗണ്ട്സിനുമേല്‍ 2.5 ശതമാനം മുതല്‍ നാല് ശതമാനംവരെയാണ് പലിശ ലഭിക്കുക. ചില ബാങ്കുകള്‍ ആറു മുതല്‍ ഏഴുശതമാനം വരെ പലിശ നല്‍കുന്നുണ്ട്.

മിനിമം ബാലന്‍സ് പാലിക്കാതെ വരുമ്പോള്‍, എംഎബി പാലിച്ചാല്‍ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള പലിശയുടെ 15-20 ഇരട്ടിവരെ പിഴയായി ചുമത്തപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2024-25 സാമ്പത്തികവര്‍ഷത്തില്‍ മിനിമം ബാലന്‍സ് പാലിക്കാത്തതിനെ തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ ചുമത്തിയത് 2,045.7 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ എട്ടുശതമാനം കുറവാണിത്. സ്വകാര്യബാങ്കുകളാകട്ടെ 2024-25 സാമ്പത്തികവര്‍ഷം ഈടാക്കിയത് 2,772.2 കോടിരൂപയാണ്.

സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് പാലിക്കാത്ത ഉപഭോക്താക്കള്‍ക്കുമേല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. പിഴ ചുമത്തുന്നതിന് പകരം, റിവാര്‍ഡ് പോയിന്റുകള്‍ ഉള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ നല്‍കി ഉയര്‍ന്ന തുക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

Latest Stories

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്

ബിഹാറിന് ആദ്യ ബിജെപി മുഖ്യമന്ത്രി, സമ്രാട്ട് ചൗധരി ബിഹാറിന്റെ 21ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലാലുവിന്റെ ആര്‍ജെഡിയില്‍ തുടങ്ങി നിതീഷിന്റെ ജെഡിയു വഴി ബിജെപിയിലെത്തിയ നേതാവ്

യുഎസ്- ഇറാന്‍ ചര്‍ച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാന്‍ അടച്ചില്ല; കാശ് ചോദിച്ച് ഉടമ രംഗത്ത് എത്തിയതോടെ പാക് സര്‍ക്കാരിന് മാനക്കേട്

“ഒരു ക്ലിക്ക്, ഒരു കടം, ഒരു അപമാനം, ഒരു മരണം” — ഡിജിറ്റൽ വായ്പകളുടെ ഇരുണ്ട രാഷ്ട്രീയം

നിതിന്‍ രാജിന്റെ മരണം: കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍; ആരോഗ്യ സര്‍വ്വകലാശാല അന്വേഷണ സമിതി നാളെ കോളേജില്‍ തെളിവെടുപ്പ് നടത്തും

കണികാണുന്നതിനിടെ മോഷണം, പന്തളം കൊട്ടാരത്തില്‍ നിന്ന് കാണിപ്പൊന്ന് മോഷണം പോയി; കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ ആള്‍ അയ്യപ്പന്റെ കാണിപ്പൊന്നുമായി മുങ്ങി