ചിക്കൻ ബിരിയാണിയിൽ ചിക്കനില്ല; പരാതി കൊടുത്ത് യുവാവ്, നഷ്ടപരിഹാരം വിധിച്ച് കോടതി

ചിക്കൻ ബിരിയാണിയിൽ ചിക്കനില്ലെങ്കിൽ എന്തു ചെയ്യും? ചോറ് മാത്രം കഴിക്കുമെന്ന് മറുപടി പറയാൻ വരട്ടെ, വേറെയും വഴികളുണ്ട്.പ്രത്യേകിച്ചും പണം കൊടുത്ത് വാങ്ങിയ ബിരിയാണിയാണെങ്കിൽ കേസ് വരെ കൊടുക്കാം. അത്തരം ഒരു സംഭവമാണ് ബംഗളൂരുവിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബെം​ഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്. ഏപ്രിലിലാണ് സംഭവം.

പാഴ്സലായി വാങ്ങിക്കൊണ്ടുവന്ന ചിക്കൻ ബിരിയാണിയിൽ ചിക്കനില്ലെന്നും വെറും റൈസ് മാത്രമേയുള്ളൂവെന്നും ആരോപിച്ചായിരുന്നു പരാതി. ഹോട്ടലിൽ പരാതിപ്പെട്ടിക്ക് കാര്യമില്ലെന്ന് കണ്ട് ദമ്പതികൾ നിയമനടപടി സ്വീകരിക്കുകയായിരുന്നു. വീട്ടിൽ ഗ്യാസ് തീർന്ന് പാചകം നടക്കാതായ സാഹചര്യത്തിലാണ് ദമ്പതികൾ പുറത്തു നിന്നും ബിരിയാണി വാങ്ങിയത്.

ഐടിഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലിൽ നിന്ന് 150 രൂപ നൽകി ഇരുവരും ബിരിയാണ് പാഴ്സൽ വാങ്ങി.എന്നാൽ വീട്ടിലെത്തി തുറന്ന് നോക്കിയപ്പോൾ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ഒരു തരി ചിക്കനില്ല. അപ്പോൾ തന്നെ ഹോട്ടലിൽ വിളിച്ച് വിവിരം പറഞ്ഞു. അര മണിക്കൂറിൽ പുതിയ പാഴ്സൽ എത്തിക്കുമെന്ന് മറുപടിയും കിട്ടി. എന്നാൽ രണ്ടു മണിക്കൂർ കാത്തിരുന്നിട്ടും ബിരിയാണി വന്നില്ല.

ഏപ്രിൽ 28ന് കൃഷ്ണപ്പ ഹോട്ടൽ അധികൃതർക്ക് വക്കീൽ നോട്ടീയസച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല. തുടർന്നാണ് 30000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കേസ് സ്വയം വാദിക്കുകയായിരുന്നു കൃഷ്മപ്പ. ബിരിയാണിയുടെ ഫോട്ടോ കയ്യിലുണ്ടെന്നും ഇയാൾ കോടതിയെ അറിയിച്ചു.

ഈ സംഭവം ഭാര്യയെ മാനസികമായി വേദനിപ്പിച്ചെന്നും അന്നേ ദിവസം മറ്റൊന്നും പാചകം ചെയ്യാനായില്ലെന്നും കൃഷ്ണപ്പ പറഞ്ഞു. പരാതിക്കാരന്റെ ആവലാതി സത്യസന്ധമാണെന്നും കൃത്യമായ സേവനം നൽകുന്നതിൽ ഹോട്ടൽ പരാജയപ്പെട്ടെന്നും കണ്ടെത്തിയ കോടതി നഷ്ടപരിഹാരമായി 1000 രൂപയും ബിരിയാണിയുടെ വിലയായ 150 രൂപയും ഹോട്ടൽ തിരികെ നൽകണമെന്നും ഉത്തരവിടുകയായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി