ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന് ജാമ്യം; ഗൂഢാലോചന കേസില്‍ പ്രതിയായതിനാല്‍ ജയില്‍ മോചിതനാകില്ല

ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാമിന് ജാമ്യം. ഡല്‍ഹിയിലെ ജാമിയ മിലിയയിലും അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) ചുമത്തിയ കേസുകളിലാണ് ജാമ്യം. ഷര്‍ജീല്‍ ഇമാം 2020 മുതല്‍ ജയിലിലാണ്. അതേസമയം 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വലിയ ഗൂഢാലോചന കേസില്‍ പ്രതിയായതിനാല്‍ ഇമാം ജയില്‍ മോചിതനാകില്ല.

എന്‍എഫ്സി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുജ് അഗ്രവാളാണ് ജാമ്യം നല്‍കിയത്. 30000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. ഇമാമിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് ശിക്ഷയുടെ പകുതിയും ഇതിനകം അനുഭവിച്ചു എന്ന വസ്തുത കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്. രാജ്യദ്രോഹക്കേസില്‍ ജാമ്യം നിഷേധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ഇമാം ഹൈക്കോടതിയെ സമീപിച്ചത്.

2020 ജനുവരി 16ന് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പരിസരത്ത് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരില്‍ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ പോലീസാണ് ഷര്‍ജീലിനെതിരെ കേസെടുത്തത്. ദേശദ്രോഹം, യുഎപിഎ, ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന എന്നിങ്ങനെ നിരവധി വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. ഒരെണ്ണം പോലും തെളിയിക്കപ്പെട്ടിരുന്നില്ല. ആകെയുള്ള എട്ടുകേസുകളില്‍ അഞ്ചെണ്ണത്തില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, യുഎപിഎ കേസുകളുടെ അടിസ്ഥാനത്തിലാണ് ജയിലില്‍ കഴിയേണ്ടി വരുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ