ബൈജൂസ് പണം നല്‍കിയില്ല; ഓഫീസിലെ ടിവിയെടുത്തുകൊണ്ട് പോയി പിതാവും മകനും; ബൈജുവിനെ കമ്പനിയില്‍ നിന്ന് മാറ്റി നിറുത്തണമെന്ന് നിക്ഷേപകര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ദൈനംദിന ചിലവുകള്‍ക്ക് പോലും വക കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എജ്യൂടെക്. ബൈജൂസില്‍ നിക്ഷേപം നടത്തിയവര്‍ക്കും കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ നിരവധി പേര്‍ക്കും ഇതോടകം പണം നഷ്ടമായിട്ടുണ്ട്.

ഇത്തരത്തില്‍ ബൈജൂസിന്റെ കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ ഒരു കുടുംബം കമ്പനിയുടെ ഓഫീസില്‍ നിന്ന് പണത്തിന് പകരം ടിവിയുമായി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ഓഫീസില്‍ നിന്നാണ് പണം നഷ്ടപ്പെട്ട കുടുംബം ടിവിയുമായി പോകുന്ന വീഡിയോ വൈറലാകുന്നത്.

ബൈജൂസിന്റെ സേവനം വേണ്ടെന്നു വച്ച് കമ്പനി നല്‍കിയ ടാബ്ലറ്റും കുടുംബം തിരികെ നല്‍കിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട കുടുംബത്തിന് പണം തിരികെ നല്‍കാമെന്ന് ബൈജൂസ് ഉറപ്പും നല്‍കി. എന്നാല്‍ പിന്നീട് ഓരോ തടസങ്ങള്‍ ആരോപിച്ച് കമ്പനി പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

കുടുംബത്തിന്റെ ആവശ്യം കമ്പനി നിരന്തരം അവഗണിച്ചതോടെയാണ് ഓഫീസിലെത്തി പിതാവും മകനും ചേര്‍ന്ന് ടിവി എടുത്തുകൊണ്ട് പോയത്. അതേസമയം ബൈജു രവീന്ദ്രനെതിരെ ഇഡി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വന്നതോടെ ബൈജു രാജ്യം വിട്ടതായാണ് വിവരം. സാമ്പത്തിക കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൈജു രാജ്യം വിടാതിരിക്കാനായിരുന്നു ഇഡിയുടെ അപ്രതീക്ഷിത നീക്കം.

നിലവിലെ കമ്പനിയുടെ സാഹചര്യം കണക്കിലെടുത്ത് നിക്ഷേപകര്‍ പ്രത്യേക യോഗം ചേര്‍ന്നു. ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് മാറ്റി നിറുത്താനാണ് യോഗം ചേര്‍ന്നത്. നിക്ഷേപകര്‍ ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നിക്ഷേപകര്‍ ഈ വിവരം അറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ