കുനാൽ കമ്രയ്‌ക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ അനുമതി നൽകി അറ്റോർണി ജനറൽ

ഹാസ്യനടൻ കുനാൽ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ അനുമതി നൽകി അറ്റോർണി ജനറൽ. സുപ്രീംകോടതിയെ അന്യായമായി ആക്രമിക്കുന്നത് ശിക്ഷാർഹമാണെന്ന് ആളുകൾ മനസ്സിലാക്കേണ്ട സമയമാണിത് എന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞു.

കുനാൽ കമ്രയുടെ ട്വീറ്റ് അങ്ങേയറ്റം ആക്ഷേപകരമാണെന്ന് കണ്ടെത്തിയ അറ്റോർണി ജനറൽ 1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 15 (1) (ബി) പ്രകാരം കേസെടുക്കാൻ അനുമതി നൽകി.

സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന കുനാൽ കമ്രയുടെ ട്വീറ്റിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷകനായ റിസ്വം സിദ്ദീഖിയാണ് പരാതിപ്പെട്ടത്.

അർണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാൽ കമ്രയുടെ ട്വീറ്റുകൾ വിവാദമായിരുന്നു. കാവി നിറമണിഞ്ഞ് ബി.ജെ.പി പതാക പാറുന്ന സുപ്രീംകോടതിയുടെ ചിത്രമടക്കമാണ് കുനാൽ ട്വീറ്റ് ചെയ്തത്.

“അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് വിശ്വസിച്ച്‌ ഇന്ത്യയിലെ സുപ്രീം കോടതിയെയും അതിന്റെ ജഡ്ജിമാരെയും ധൈര്യത്തോടെയും ധിക്കാരത്തോടെയും അപലപിക്കാൻ കഴിയുമെന്ന് ആളുകൾ വിശ്വസിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഭരണഘടന പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം കോടതിയലക്ഷ്യ നിയമത്തിന് വിധേയമാണ് ഇന്ത്യൻ സുപ്രീം കോടതിയെ അന്യായമായും ധിക്കാരപരമായും ആക്രമിക്കുന്നത് 1972- ലെ കോടതിയലക്ഷ്യ നിയമപ്രകാരം ശിക്ഷ ആകർഷിക്കുമെന്ന് ആളുകൾ മനസ്സിലാക്കേണ്ട സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.” അറ്റോർണി ജനറൽ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ