കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആന്റിജന്‍ പരിശോധന മാത്രം മതി; നിര്‍ദേശവുമായി ഐ.സി.എം.ആര്‍

കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക്  ആന്റിജന്‍ പരിശോധന മതിയെന്ന് ഐസിഎംആര്‍. ആന്റിജന്‍ പരിശോധന നെഗറ്റീവ് ആയാലും രോഗം ഇല്ലെന്ന് ഉറപ്പിക്കാന്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് കൂടി നടത്തണം എന്നാണ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്.

എന്നാല്‍, ആന്റിജന്‍ പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ അയച്ച കത്തിലാണ് പുതിയ നിര്‍ദേശമുള്ളത്. ചുമ, തൊണ്ടവേദന, പനി എന്നിവയില്‍ ഏതെങ്കിലും ഒരു ലക്ഷണം ഉള്ളവരിലാണ് ആന്റിജന്‍ നെഗറ്റീവ് ആയാലും കോവിഡ് പരിശോധന നടത്തേണ്ടത്.

ആന്റിജന്‍ പരിശോധനാഫലം പോസിറ്റീവ് ആയാല്‍ കോവിഡ് സ്ഥിരീകരിക്കാമെന്നും ഐസിഎംആര്‍ പറയുന്നു. ചെലവ് കുറവ്, അര മണിക്കൂറിനുള്ളില്‍ ഫലം അറിയാം എന്നിവയാണ് ആന്റിജന്‍ പരിശോധനയുടെ നേട്ടങ്ങള്‍. സങ്കീര്‍ണമായ ഉപകരണങ്ങളും ആന്റിജന്‍ പരിശോധനക്ക് ആവശ്യമില്ല.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി