മകന്റെ തോട്ടത്തില്‍ നിന്ന് പച്ചക്കറിയെടുത്ത് കഴിച്ചു; എഴുപതുകാരിയായ മാതാവിന് വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദനം

ഒഡീഷയില്‍ മകന്റെ കൃഷി ഭൂമിയില്‍ നിന്ന് പച്ചക്കറിയെടുത്തതിന് മാതാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സരസപാസി ഗ്രാമത്തില്‍ താമസിച്ച് വരുന്ന ഇളയ മകനാണ് എഴുപത് വയസ് പിന്നിട്ട മാതാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

ഇയാളുടെ കൃഷി ഭൂമിയില്‍ നിന്ന് മാതാവ് പച്ചക്കറി പറിച്ച് കഴിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെയാണ് ഇയാള്‍ മാതാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. മര്‍ദ്ദനം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ വയോധികയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി ഭീഷണി മുഴക്കിയതോടെ പിന്മാറുകയായിരുന്നു.

പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് വയോധികയെ മോചിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ പ്രദേശത്തെ സ്വകാര്യ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്